Thursday, July 7, 2011

യാത്ര...

തിരക്കുപിടിച്ച നാളുകളില്‍ ജീവിക്കാന്‍ മറക്കാതിരിക്കാന്‍...

ഓര്‍മകളുടെ വളപ്പൊട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍...

ബാല്യത്തിന്റെ കുസൃതിയും കൌമാരത്തിന്റെ നിശ്വാസങ്ങളും

ഒരു നൊമ്പരമായിതീരാതിരിക്കാന്‍..

നമുക്ക് തിരിച്ചു പോവാം...

ആ നല്ല നാളുകളിലേക്ക്

ചില നല്ല നിമിഷങ്ങളിലേക്ക്

ഓര്‍മകളിലൂടെ ഒരു യാത്ര...

Saturday, January 22, 2011

ഞാന്‍ വന്നു ട്ടോ...

അങ്ങനെ ഞാനും ഈ ബൂലോകത്തില്‍ എത്തി ട്ടോ... കഥ എഴുതി എഴുതി ഒരു mt ആവാമെന്നോ കവിത എഴുതി ഒരു ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവാമെന്നോ ഉള്ള ഒരു അത്യാഗ്രഹവും ഇല്ലാ. അവനവനു പറ്റുന്നത്തെ ചെയ്യാവൂ എന്നാ എന്റെ പക്ഷം.. ബുദ്ധിയും കഴിവും ഉള്ള ആള്‍കാരെ അറിയാനും അവരുടെ സൃഷ്ടികളെ വായിച്ചറിയാനും അത്യാവശ്യം കമന്റാനും ഈ മൂത്താപ്പ വന്നു... എന്ന് വെച്ച് ഒന്നും എഴുതില്ല എന്നല്ല... മനസ്സിലെ വാക്കുകളെ, സ്വപ്നങ്ങളെ പകര്‍ത്തി എഴുതുവാന്‍ കഴിവില്ലാത്ത ഒരു തലമുറയുടെ പ്രതീകമായി ഞാന്‍ ഇവടെ ജീവിക്കട്ടെ.